Wed, 17 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Huge Trucks Carrying

Kozhikode

ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​മാ​യി എ​ത്തി​യ ഭീ​മ​ൻ ലോ​റി​ക​ൾ ഉ​റു​മി​യി​ൽ കു​ടു​ങ്ങി; ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ

കൂ​ട​ര​ഞ്ഞി: പൂ​വാ​റ​ൻ​തോ​ട് ജ​ല​വൈ​ദ്യു​ത പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ളു​മാ​യി എ​ത്തി​യ മൂ​ന്ന് ഭീ​മ​ൻ ലോ​റി​ക​ൾ ഉ​റു​മി ഭാ​ഗ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ റോ​ഡ​രി​കി​ൽ നി​ർ​ത്തി​യി​ട്ട നി​ല​യി​ൽ തു​ട​രു​ന്ന​ത് ആ​ശ​ങ്ക​യ്ക്കി​ട​യാ​ക്കു​ന്നു. കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളും അ​പ​ക​ട​ഭീ​ഷ​ണി​യു​ള്ള വ​ള​വു​ക​ളും താ​ണ്ടി ഈ ​വ​ലി​യ വാ​ഹ​ന​ങ്ങ​ൾ പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് എ​ത്തി​ക്കു​ന്ന​ത് ദു​ഷ്‌​ക​ര​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

സാ​ധാ​ര​ണ​യാ​യി വ​ലി​യ ലോ​ഡു​ക​ളു​മാ​യി എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കു​ളി​രാ​മു​ട്ടി ഭാ​ഗ​ത്ത് നി​ർ​ത്തി ടി​പ്പ​ർ ലോ​റി​ക​ളി​ലേ​ക്ക് മാ​റ്റി​യാ​ണ് പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​ത്. എ​ന്നാ​ൽ നി​ല​വി​ൽ എ​ത്തി​യ ട്രാ​ൻ​സ്ഫോ​ർ​മ​റു​ക​ൾ സൈ​റ്റി​ൽ നേ​രി​ട്ട് എ​ത്തി​ച്ച് ഇ​റ​ക്കി​ക്കൊ​ടു​ക്ക​ണ​മെ​ന്ന​താ​ണ് ക​രാ​റി​ലെ വ്യ​വ​സ്ഥ​യെ​ന്നാ​ണ് ആ​ര്യ കോ​ൺ മാ​നേ​ജ്മെ​ന്‍റ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ലോ​ഡ് മാ​റ്റി​ക്ക​യ​റ്റാ​ൻ ഡ്രൈ​വ​ർ​മാ​ർ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് പൂ​വാ​റ​ൻ​തോ​ട് വാ​ർ​ഡ് മെം​ബ​ർ റോ​യി ആ​ക്കേ​ൽ തി​രു​വ​മ്പാ​ടി പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ച്ചു. പോ​ലീ​സ് ആ​ര്യ കോ​ൺ ക​മ്പ​നി അ​ധി​കൃ​ത​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ശ്ന​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണാ​നും ലോ​ഡ് സു​ര​ക്ഷി​ത​മാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഇ​തി​നി​ടെ, വ​ലി​യ ലോ​ഡു​ക​ളു​മാ​യി ലോ​റി​ക​ൾ മു​ന്നോ​ട്ട് നീ​ങ്ങി​യാ​ൽ കു​ത്ത​നെ​യു​ള്ള ക​യ​റ്റ​ങ്ങ​ളി​ലോ വ​ള​വു​ക​ളി​ലോ അ​പ​ക​ട​സാ​ധ്യ​ത ഉ​ണ്ടാ​കാ​മെ​ന്നും അ​പ​ക​ടം സം​ഭ​വി​ച്ചാ​ൽ കൂ​ട​ര​ഞ്ഞി-​പൂ​വാ​റ​ൻ​തോ​ട് മേ​ഖ​ല​യി​ലെ ഏ​ക ഗ​താ​ഗ​ത മാ​ർ​ഗം പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ടാ​നി​ട​യു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ ആ​ശ​ങ്ക​പ്പെ​ടു​ന്നു. വി​ഷ​യം ഗൗ​ര​വ​മാ​യി ക​ണ്ട് ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്ത​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up